ദോഹ : അറഫ ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി) റയ്യാൻ സോൺ “അറഫ വിളിക്കുന്നു” എന്ന തലക്കെട്ടിൽ പ്രവർത്തക സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു.
സോണൽ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ എം എം സ്വാഗതം പറഞ്ഞു. ഹബീബ് റഹ്മാൻ കീഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ......
മുംബൈ: രാജ്യത്ത് വരും മാസങ്ങളിൽ വിലക്കയറ്റ സമ്മർദം ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രതീക്ഷിച്ചതിലും കുറഞ്ഞ കാലവർഷവും ഇന്ധനവിലയിലെ വർധനയും പ്രധാന ആശങ്കകളായി ചൂണ്ടിക്കാട്ടുന്ന മേയ് മാസ അവലോകന റിപ്പോർട്ട്, പശ്ചിമേഷ്യയിലെ സംഘർഷം വിതരണ ശൃംഖലയെ ബാധിക്കുന്നതായും വ്യക്തമാക്കുന്നു.
സേവനമേഖലയിലെ കയറ്റുമതി വളർച്ച, ഉയർന്ന വിദേശനാണ്യ കരുതൽശേഖരം, ശക്തമായ തൊഴിൽവിപണി തുടങ്ങിയ ഘടകങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുന്നുണ്ടെങ്കിലും, ഇന്ധനവില വർധന പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ......
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിഎംആർഎല്ലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള നിയമപോരാട്ടം നാളെ നിർണായക ഘട്ടത്തിലേക്ക് കടക്കും. ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ......
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത നാലുദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഇത്തവണ കാലവർഷക്കാലത്ത് സാധാരണയെക്കാൾ കുറഞ്ഞ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും നാളെ മുതൽ വില കൂടും. പാലിന് ലീറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ......
മലപ്പുറത്ത് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തി. ......
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നരവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മ അഖിലയെയും പങ്കാളിയായ അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ......
ചെങ്ങന്നൂർ: നഗരത്തെ ശ്വാസംമുട്ടിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കർശന നിയന്ത്രണങ്ങളുമായി നഗരസഭ. നഗരസഭാ അധ്യക്ഷൻ മനീഷ് കീഴാമഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് നഗരത്തിൽ വിപുലമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനമായത്. ......
ചെങ്ങന്നൂർ : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ അർദ്ധദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ......
ചെങ്ങന്നൂർ. രാസവള വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ജനദ്രോഹ നടപടിക്കെതിരെയും പാചക വാതക വില വർധനവിനെതിരെയും കേരള കോൺഗ്രസ് (എം) ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണയും പ്രതിഷേധ യോഗവും നടത്തി.
പാർട്ടി ഉന്നതാധികാര്യ സമിതി അംഗം ജേക്കബ് തോമസ് അരികുപുറം ധർണ സമരം ഉദ്ഘാടനം ചെയ്തു. ......